പ്രേതനഗരം പോലെ ബ്രസല്‍സ്
Tuesday, November 24, 2015 10:11 AM IST
ബ്രസല്‍സ്: പാരീസില്‍ ആക്രമണം നടത്തിയ ഭീകര സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഒളിച്ചു താമസിക്കുന്നു എന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബ്രസല്‍സില്‍ പ്രഖ്യാപിച്ച അതീവ ജാഗ്രത തുടരുന്നു. ഇയാള്‍ ഒളിയിടം തേടിയില്ല, ആക്രമണ ലക്ഷ്യം തേടിയാണ് എത്തിയതെന്ന സംശയമാണ് ജനങ്ങളുടെ ഭീതി വളര്‍ത്തുന്നത്.

സ്കൂളുകളും മെട്രൊയും അടഞ്ഞു കിടക്കുന്നു. കടകളില്‍ ആള്‍ത്തിരക്ക് തീരെയില്ല. ഭീകരനായുള്ള അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിന്റെ ഭാഗങ്ങളില്‍ റെയ്ഡ് തുടരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട 21 പേരെ ഇതിനകം അറസ്റ് ചെയ്തുകഴിഞ്ഞു.

ഇതിനിടെ, ഭീകരന്‍ ബിഎംഡബ്ള്യു കാറില്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയെന്നും സൂചന ലഭിച്ചു. ബ്രസല്‍സില്‍ ഏതു സമയത്തും പാരീസ് മോഡല്‍ ആക്രമണം സംഭവിക്കാമെന്ന ആശങ്ക പക്ഷേ ഇനിയും ഒഴിഞ്ഞിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍