മിഷേല്‍ പ്ളാറ്റിനിക്ക് ആജീവനാന്ത വിലക്ക് ലഭിച്ചേക്കും
Tuesday, November 24, 2015 10:11 AM IST
സൂറിച്ച്: കോഴയാരോപണത്തിന്റെ പേരില്‍ വിചാരണ നേരിടുന്ന ഫിഫ വൈസ് പ്രസിഡന്റും യുവേഫ പ്രസിഡന്റുമായ മിഷേല്‍ പ്ളാറ്റിനിക്ക് ഫുട്ബോളില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചേക്കും.

ഫിഫ പ്രസിഡന്റ് ജോസഫ് സെപ് ബ്ളാറ്ററിനൊപ്പം 90 ദിവസത്തെ സസ്പെന്‍ഷനില്‍ കഴിയുന്ന പ്ളാറ്റിനിയുടെ ശിക്ഷാവിധി അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് പ്ളാറ്റിനിയുടെ വക്കീല്‍ തിബൌഡ് ഡി അലസ് അറിയിച്ചു. ജര്‍മന്‍കാരനായ ജഡ്ജി ഹാന്‍സ് ജോവാഹിം എക്കര്‍ട്ട് ആണ് അഡ്ജുഡിക്കേറ്ററി കമ്മിറ്റി ചെയര്‍മാന്‍. പ്ളാറ്റിനിയെപ്പറ്റിയുള്ള ഫിഫ എത്തിക്സ് കമ്മിറ്റി തീരുമാനങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച അഡ്ജുഡിക്കേറ്ററി സമര്‍പ്പിച്ചതിന്റെ വെളിച്ചത്തില്‍, പ്ളാറ്റിനിയുടെ വക്കീലിന്റെ വെളിപ്പെടുത്തല്‍ ശിക്ഷ ഉറപ്പാണെന്നതിന്റെ സൂചനകൂടിയാണ്. പ്ളാറ്റിനിയെ ഫിഫയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫുട്ബോളില്‍ നിന്നും വിലക്കി നിര്‍ത്തിയിരിക്കുകയാണ് നിലവില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍