വിദ്യാര്‍ഥികള്‍ക്കുള്ള ഏകദിന ശില്പശാല
Tuesday, November 24, 2015 10:10 AM IST
ദുബായി: കെഎംസിസി വനിതാ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഏകദിന ശില്പശാല 'എന്‍ഹാന്‍സ് 2015' ഡിസംബര്‍ ഒന്നിനു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

പഠനവും പ്രായോഗികതയും സംവാദങ്ങളും സമന്വയിക്കുന്ന ശില്പശാലയില്‍ ദുബായിലെ വിദ്യാഭാസ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപിച്ച പ്രമുഖര്‍ ക്ളാസുകള്‍ നയിക്കും. അഞ്ചാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ശില്പശാലയില്‍ പ്രവേശനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 0507740762, 0557513154.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍