ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ രാജത്വ തിരുനാള്‍ ആഘോഷിച്ചു
Tuesday, November 24, 2015 9:12 AM IST
ഫിലാഡല്‍ഫിയ: ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ നവംബര്‍ 22നു ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിപുരസരം ആഘോഷിച്ചു. ഇടവക വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി ദിവ്യബലി അര്‍പ്പിച്ച് തിരുനാളിന്റെ സന്ദേശം നല്‍കി.

കുര്‍ബാനയ്ക്കുശേഷം ക്രിസ്തുവിന്റെ സനാതനവും ആത്മീയവും സാര്‍വത്രികവുമായ ശ്രേഷ്ഠതകള്‍ മുദ്രാവാക്യങ്ങളിലൂടെ ഉദ്ഘോഷിച്ചുകൊണ്ട് സ്കൂള്‍ കുട്ടികളും അധ്യാപകരും നടത്തിയ റാലി നാട്ടിലെ ക്രിസ്തുരാജതിരുനാളിന്റെ ഓര്‍മപുതുക്കലായി.

ക്രിസ്തുവിന്റെ രാജത്വത്തെ അനുസ്മരിച്ചുകൊണ്ട് ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. റാലിയെതുടര്‍ന്ന് അജിത് തോമസ്, ഡയാന്‍ സിറാജുദീന്‍, ദിവ്യ പാറ്റാനിയില്‍, റോഷന്‍ ഫിലിപ്പ് എന്നിവര്‍ ക്രിസ്തുവിന്റെ രാജത്വതിരുനാളിനെക്കുറിച്ച് കുട്ടികള്‍ക്ക് അറിവു പകരുന്ന പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി. അന്നത്ത സിസിഡി ക്ളാസ് വിശ്വാസപരിശീലനം പ്രവര്‍ത്തിയിലൂടെ എന്ന രീതിയില്‍ കോമണ്‍ കാറ്റക്കിസമായി നടത്തിയത് പുതുമ നല്‍കി.

സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, മതാധ്യാപകരായ ജോസഫ് ജയിംസ്, മോഡി ജേക്കബ്, ജോസ് ജോസഫ്, ജോസ് മാളേയ്ക്കല്‍, ജാന്‍സി ജോസഫ്, റജീന ജോസഫ്, ബിന്ദു മെതിക്കളം, മെര്‍ലി പാലത്തിങ്കല്‍, ജാസ്മിന്‍ ചാക്കോ, ബിന്‍സി വാഴപ്പള്ളില്‍, ട്രേസി ഫിലിപ്പ്, മറിയാമ്മ ഫിലിപ്, അജിത് തോമസ്, ഡയാന്‍ സിറാജുദീന്‍, ദിവ്യ പാറ്റാനിയില്‍, റോഷന്‍ ഫിലിപ്പ് എന്നിവര്‍ ചിട്ടയായി ക്രമീകരിച്ചു. സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍ എന്നിവരും തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍