ബ്രൂക്കിലില്‍ വിശുദ്ധ ചാവറയച്ചന്റെ ഫീസ്റ് ഡിസംബര്‍ 13ന്
Tuesday, November 24, 2015 9:03 AM IST
ബ്രൂക്ലിന്‍: വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെ ഫീസ്റ് ഡിസംബര്‍ 13നു (ഞായര്‍) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് ബ്രൂക്ലിന്‍ മാന്‍ഹാട്ടന്‍ അവന്യുവിലുള്ള സെന്റ് ആന്റണി സെന്റ് അല്‍ഫോന്‍സ ചര്‍ച്ചില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ബ്രൂക്ലിന്‍ ഡയോസിസ് ഓക്സിലറി ബിഷപ്പും വികാരി ജനറാളുമായ റെയ്മണ്ട് ചാപ്പെറ്റോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. തുടര്‍ന്നു പാരിഷ് ഹാളില്‍ പൊതുസമ്മേളനവും ഉണ്ടായിരിക്കും.

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അമേരിക്ക-കാനഡ സിഎംഐ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. കാവുങ്കല്‍, വികാരി ഫാ. ജില്‍സന്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ഡേവി 718 290 3691, ഫാ. ജില്‍സണ്‍ 347 283 0631.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍