മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ മാര്‍പാപ്പ ബുധനാഴ്ച ആഫ്രിക്കയിലേക്ക്
Monday, November 23, 2015 10:21 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പേപ്പസിയിലെ ഏറ്റവും അപകടകരമായതെന്നു വിശേഷിപ്പിക്കപ്പെടുന്ന വിദേശ പര്യടനവുമായി മുന്നോട്ട്. ആഫ്രിക്കയില്‍ പോകുമ്പോള്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ അനിവാര്യമാണെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് തുറന്ന വാഹനത്തില്‍ ചേരികളിലും അഭയാര്‍ഥി ക്യാമ്പുകളിലും പള്ളികളിലും യാത്ര ചെയ്യാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

മാര്‍പാപ്പയ്ക്കു നേരേ ജിഹാദിസ്റ് ആക്രമണ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കെനിയ, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക് എന്നിവിടങ്ങളില്‍ അഞ്ചു ദിവസമാണ് മാര്‍പാപ്പ പര്യടനം നടത്തുക. സമാധാനം, സാമൂഹിക നീതി, ഇസ്ലാം - ക്രിസ്ത്യന്‍ സൌഹാര്‍ദം എന്നീ വിഷയങ്ങളെക്കുറിച്ചായിരിക്കും അദ്ദേഹം സംസാരിക്കുക.

ബുധനാഴ്ച ആരംഭിക്കുന്ന പര്യടനം സുരക്ഷാ സേനകള്‍ക്ക് പിടിപ്പതു ജോലിയാണ് നല്‍കുന്നത്. മാര്‍പാപ്പ എന്ന നിലയിലുള്ള തന്റെ പതിനൊന്നാമത്തെ വിദേശ പര്യടനത്തില്‍ പത്തൊമ്പത് പ്രസംഗങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിക്കുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍