സിഡ്നി ശാലോം ഫെസ്റിവല്‍ ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍
Monday, November 23, 2015 9:04 AM IST
സിഡ്നി: ശാലോം മീഡിയ ഓസ്ട്രേലിയായുടെ നേതൃത്വത്തില്‍ ശാലോം ടീം ഒരുക്കുന്ന സിഡ്നി ശാലോം ഫെസ്റിവല്‍  സിഡ്നിയിലെ ബള്‍ക്കാം ഹില്ലിലെ സെന്റ് ജോസഫ്സ് ധ്യാന കേന്ദ്രത്തില്‍ നടക്കും.

ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാന്‍ പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. പ്രശസ്ത വചന പ്രഘോഷകരായ ഫാ. ജോസഫ് വയലില്‍, പ്രഫ. കെ.ജെ. മാത്യു, ബ്രദര്‍ മാത്യു പി.ഡി. എന്നിവരാണു ധ്യാനം നയിക്കുന്നത്. ലിജോ ജോണിന്റെ നേതൃത്വത്തിലുള്ള ശാലോം മ്യൂസിക് മിനിസ്ട്രിയുടെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കുടുംബ ജീവിത നവീകരണത്തെ ആസ്പദമാക്കിയുള്ള ധ്യാനവിഷയങ്ങളാണു ശാലോം ഫെസ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിംഗ് ലഭ്യമാണ്. ംംം.വെമഹീാീൃംഹറ.ീൃഴ.മൌ എന്ന വെബ്സൈറ്റിലൂടെ ധ്യാനത്തിന് ബുക്കിംഗ് ചെയ്യാവുന്നതാണെന്നു ശാലോം മീഡിയ ഭാരവാഹികള്‍ അറിയിച്ചു.

മെല്‍ബണ്‍ ശാലോം ഫെസ്റിവല്‍ ഡാന്‍ഡിനോംഗിലുള്ള സെന്റ് ജോണ്‍സ് കോളജില്‍ നവംബര്‍ 27,28,29 തിയതികളില്‍ നടക്കും. 27ന് (വെള്ളി) വൈകുന്നേരം അഞ്ചിന് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ശാലോം ഫെസ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

വിവരങ്ങള്‍ക്ക്: ബെന്നി ചാക്കോ 0421 546 530, ജയ്സണ്‍ ജോസഫ് 0411 749 436.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍