യൂറോപ്യന്‍ യൂണിയന്‍ രാജ്യാതിര്‍ത്തികളിലെ പരിശോധന ശക്തമാക്കുന്നു
Monday, November 23, 2015 8:56 AM IST
ബര്‍ലിന്‍: ഐഎസ് തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ യുഎന്‍ സുരക്ഷാ സമിതി പ്രമേയം പാസാക്കിയതിനുശേഷം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ അതിര്‍ത്തികളിലെ പരിശോധന ശക്തമാക്കാന്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചു.

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു യുഎന്നും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ അംഗ രാജ്യങ്ങളോട് കൂടുതല്‍ ജാഗ്രത പാലിക്കാനും സുരക്ഷ ശക്തമാക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷാ പരിശോധനകര്‍ കര്‍ശനമാക്കി. സാധാരണ യാത്രക്കാരും ടൂറിസ്റുകളും പരിശോധനകളുമായി സഹകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരകാര്യ കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍