ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ധ്യാനം ഡിസംബര്‍ 26 മുതല്‍
Monday, November 23, 2015 8:56 AM IST
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെയും ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രവും ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജന ധ്യാനം ഡിസംബര്‍ 26 മുതല്‍ 30 വരെ ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും.

16 മുതലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കുവേണ്ടിയാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം. ക്രിസ്തീയ നവോഥാനത്തിനു പുതിയ രൂപവും ഭാവവും നല്‍കിയ യുകെയിലെ അനുഗ്രഹീത കൂട്ടായ്മയായ സെഹിയോന്‍ യുകെയാണ് യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കായുള്ള മുന്നേറ്റത്തിനു നേതൃത്വം നല്‍കുക.

നോര്‍ത്ത് ഈസ്റില്‍ ആദ്യമായി സംഘടിപ്പിക്കുന്ന യുവജന ധ്യാനത്തിന്റെ വിജയത്തിനായി പ്രാര്‍ഥനകളും ഉപവാസങ്ങളും തുടങ്ങിക്കഴിഞ്ഞു.

വിവരങ്ങള്‍ക്ക്: 07590516672, 07852582217, ാരിലംരമഹെേലമിറവലഃവമാ@്യമവീീ.രീ.ൌസ

ഢഋചഡഋ : ഉകഢകചഋ ഞഋഠഞഋഅഠ ഇഋചഠഞഋ, ഉഅഞഘകചഏഠഛച ഉഘ3 9ജച. ഉഋഇ.26.ടഅഠ. 10അങ ഠഛ ഉഋഇ.30 ണഋഉ.4ജങ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്