'സഞ്ചലനം' ഡല്‍ഹി അന്താരാഷ്ട്ര മേളയിലേക്ക്
Monday, November 23, 2015 8:54 AM IST
അബുദാബി: ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ മേതില്‍ കോമളന്‍കുട്ടി സംവിധാനം ചെയ്ത സഞ്ചലനം (സലലു ംമഹസശിഴ) നാലാമത് ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക് തെരഞ്ഞെടുത്തു. അബുദാബിയില്‍ നിര്‍മിച്ച ഹൃസ്വചിത്രം ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എന്‍ആര്‍ഐ വിഭാഗത്തിലാണു പ്രദര്‍ശിപ്പിക്കപ്പെടുന്നത്. യുഎഇയില്‍നിന്നുള്ള ഏക ചിത്രവും സഞ്ചലനം ആണ്.

ഇതിനു മുമ്പു മൂന്നു മേളകളിലും മേതില്‍ കോമളന്‍കുട്ടിയുടെ എസ്റിച് ഇന്‍ ടൈം, ശിക്ഷണം, പടവുകള്‍ എന്നീ ചിത്രങ്ങള്‍ ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് മേതില്‍ കോമളന്‍കുട്ടിക്ക് മേളയില്‍ അവസരം ലഭിക്കുന്നത്. കെ.വി. വിന്‍സെന്റ്, മാണിക്കോത്ത് മാധവദേവ്, സി.കെ. രാമകൃഷ്ണന്‍, പ്രിനു ആറ്റിങ്ങല്‍, ചന്ദ്രു ആറ്റിങ്ങല്‍, ഷൈജു വടുവചോല, അരുണ്‍ രാധാകൃഷ്ണന്‍ എന്നിവരാണു മറ്റു അണിയ പ്രവര്‍ത്തകര്‍.

നിരവധി അന്താരാഷ്ട്ര ചലിച്ചിത്ര മേളകളില്‍ കോമളന്‍കുട്ടിയുടെ വിവിധ ഹൃസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പാലക്കാട് ഇന്‍സൈറ്റ് നടത്തിവരുന്ന ഹാഫ് അന്താരാഷ്ട്ര ഹൃസ്വ ചിത്ര മേളയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് മേതില്‍ കോമളന്‍കുട്ടി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം