കല കുവൈത്ത്, യൂണിറ്റ് വാര്‍ഷിക സമ്മേളനങ്ങള്‍ ആരംഭിച്ചു
Monday, November 23, 2015 8:53 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മുപ്പത്തി ഏഴാമത് കേന്ദ്ര വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്കു തുടക്കമായി.

നുഗ്ര ഹവല്ലി, അബാസിയ സി, ഹവല്ലി, വഫ്ര, ശുഐബ, മംഗഫ് എ, അബുഹലീഫ ബി യൂണിറ്റ് സമ്മേളങ്ങള്‍ പൂര്‍ത്തിയായി.

വിവിധ യൂണിറ്റ് സമ്മേളങ്ങള്‍ കല കുവൈത്ത് കേന്ദ്ര നേതാക്കളായ ടി.വി. ഹികമത്ത്, ഷാജു വി. ഹനീഫ്, സജീവ് എം. ജോര്‍ജ്, ആര്‍.നാഗനാഥന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ വത്കരണം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ഫാസിസ്റ് വത്കരണത്തിനെതിരേ ജാഗരൂകരാവുക തുടങ്ങി പ്രമേയങ്ങള്‍ സമ്മേളങ്ങള്‍ അംഗീകരിച്ചു.

യൂണിറ്റ് ഭാരവാഹികളായി നുഗ്ര ഹവല്ലി, കൃഷ്ണകുമാര്‍ (കണ്‍വീനര്‍), സുധീര്‍, നസീര്‍ (ജോ. കണ്‍വീനര്‍മാര്‍), അബാസിയ സി പ്രശാന്ത് ശങ്കര്‍ (കണ്‍വീനര്‍) രാജു, ബെന്‍സന്‍ (ജോ. കണ്‍വീനര്‍മാര്‍), ഹവല്ലി ജയ്സണ്‍ പോള്‍, രമേശ് നാരായണന്‍, സി.ടി. ഷാജു (ജോ. കണ്‍വീനര്‍മാര്‍), അബുഹലീഫ ബി ഷനോജ് കെ. രവി (കണ്‍വീനര്‍) ഒമാനകുട്ടന്‍, പ്രവീഷ് (ജോ. കണ്‍വീനര്‍മാര്‍), വഫ്ര രതീഷ് സി. പിള്ള (കണ്‍വീനര്‍), കെ.എം. സലേഷ്, ടി.എല്‍ ലിംസണ്‍ (ജോ. കണ്‍വീനര്‍മാര്‍).



ശുഐബ യൂണിറ്റും മംഗഫ്എ യൂണിറ്റും അംഗങ്ങള്‍ കൂടുതലായതിനാലും പ്രവര്‍ത്തന സൌകര്യവും കണക്കിലെടുത്ത് വിഭജിച്ചു. മംഗഫ് എ യൂണിറ്റ് കണ്‍വീനറായി രജീഷ് സി.നായരെയും കെ.എസ്. സുനില്‍കുമാര്‍, പി.കെ. സുഭാഷ് ജോയിന്റ് കണ്‍വീനര്‍മാരായും മംഗഫ് സെന്‍ട്രല്‍ യൂണിറ്റ് കണ്‍വീനറായി തോമസ് ഏബ്രഹാമിനെയും ജോ. കണ്‍വീനര്‍മാരായി അനൂപ് മങ്ങാട്ട്, സന്തോഷ് വി. രഘു എന്നിവരെയും തെരഞ്ഞെടുത്തു.

ശുഐബ യൂണിറ്റ് കണ്‍വീനറായി സുരേഷിനെയും ജോ. കണ്‍വീനര്‍മാരായി ജനാര്‍ദ്ദനന്‍, കൃഷ്ണന്‍കുട്ടി എന്നിവരെയും ശുഐബഎ കണ്‍വീനറായി രാജി ശ്രീധരന്‍ പിള്ളയേയും ജോ. കണ്‍വീനര്‍മാരായി ഇല്യാസ്, തോമസ് മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

സമ്മേളനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര നേതാക്കളായ അനില്‍ കൂക്കിരി, സുഗതകുമാര്‍, സി.കെ. നൌഷാദ്, ടി.വി. ജയന്‍, മൈക്കല്‍ ജോണ്‍സന്‍, രമേശ് കണ്ണപുരം, അരുണ്‍കുമാര്‍, അരവിന്ദാക്ഷന്‍, ജിജോ ഡൊമനിക്, അബ്ദുള്‍ നിസാര്‍, രഖീല്‍ കെ.മോഹന്‍ദാസ് എന്നിവരും സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍