ലണ്ടനില്‍ കോതമംഗലം സ്വദേശി നിര്യാതനായി
Monday, November 23, 2015 8:52 AM IST
ലണ്ടന്‍: കഴിഞ്ഞ രണ്ടു വര്‍ഷമായി അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി ലണ്ടനില്‍ നിര്യാതനായി. ലണ്ടന്‍ വൈറ്റ് ചാപ്പല്‍ നിവാസിയായ ജോര്‍ജ് സാബു (52) മരിച്ചത്. എബിബി ലണ്ടന്‍ എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയിരുന്നു. റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ സ്റാഫ് നഴ്സായ മിനിയാണ് ഭാര്യ. ജ്യോമി മിനി ജോര്‍ജ് (ഇന്‍ഫോര്‍മേഷന്‍ അനാലിസ്റ്), ജെറിന്‍ ജിയോ ജോര്‍ജ് എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്