ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും
Monday, November 23, 2015 8:25 AM IST
ബംഗളൂരു: ബാബുസാഹിബ് പാളയ ലോഗോസ് ധ്യാകേന്ദ്രത്തില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസിയും പോട്ട ടീമും നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയ്ക്കും 20നു തുടക്കമായി. മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. ഇന്നു മലയാളത്തിലുള്ള ശുശ്രൂഷകളായിരിക്കും നടക്കുക. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ലോഗോസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് വെട്ടിയാങ്കല്‍ വിസി അറിയിച്ചു.