രൂപത ബൈബിള്‍ കലോത്സവം 28, 29 തീയതികളില്‍
Monday, November 23, 2015 8:24 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതാ സീറോ മലബാര്‍ മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ബൈബിള്‍ കലോത്സവം ഈമാസം 28, 29 തീയതികളില്‍ ബാബുസാഹിബ് പാളയയിലുള്ള സെന്റ് ജോസഫ് ദേവാലയാങ്കണത്തില്‍ നടക്കും.

മാണ്ഡ്യ രൂപതയുടെ കീഴിലുള്ള ഇടവകകളിലും യൂണിറ്റുകളിലും നിന്നായി രണ്ടായിരത്തിലേറെ മതബോധന വിദ്യാര്‍ഥികളും മാതാപിതാക്കളും ഇടവകാംഗങ്ങളും കലോത്സവത്തില്‍ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബിഷപ് മാര്‍ ആന്റണി കരിയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ആലൂക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ, മതബോധന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫാ. സജി ചൂരപ്പുഴ വിസി തുടങ്ങിയവര്‍ അറിയിച്ചു.