സഫിയ അജിത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
Monday, November 23, 2015 7:20 AM IST
അല്‍ കോബാര്‍: നവയുഗം കോബാര്‍ മേഖല കമ്മിറ്റിയുടെ സംഘാടനത്തില്‍, ഡിസംബര്‍ 11 മുതല്‍ ജനുവരി ഒന്നു വരെ റാക്കയില്‍ വച്ചു നടക്കുന്ന സഫിയ അജിത് മെമ്മോറിയല്‍ (സാംസിറ്റി) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ദമാം ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുള്‍ സലാം നിര്‍വ്വഹിച്ചു

നവയുഗം റാക്ക ഈസ്റ് യൂണീറ്റ് കമ്മിറ്റി പ്രസിഡന്റ് റെജി സാമുവല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കാര്യറ എം.എ.വാഹിദ്, ഉണ്ണി പൂചെടിയല്‍, ഷാജി മതിലകം, കോബാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് അരുണ് ചാത്തന്നൂര്‍, പ്രിജി കൊല്ലം, ഷിബുകുമാര്‍ തിരുവനന്തപുരം, സുബി വര്‍മ്മ പണിക്കര്‍, ബിജു വര്‍ക്കി തോമസ് സക്കറിയ ,റെജി സാമുവല്‍ , പ്രതിഭ പ്രിജി, മഞ്ചുമണികുട്ടന്‍,ചങ്ങോലിക്കല്‍ സന്തോഷ്, ബിനുകുഞ്ഞു,രന്‍ജി കെ രാജന്‍, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

കിഴക്കന്‍ പ്രവിശ്യയിലെ 32 പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 2016 ജനുവരി ഒന്നിന്നു നടക്കുന്ന വര്‍ണ്ണാഭമായ സമാപന ചടങ്ങില്‍ വെച്ച് സമ്മാനത്തുകയായി 5001 റിയാലും, സഫിയ അജിത് സ്മാരക എവറോളിംഗ് ട്രോഫിയും, പ്രശസ്തിപത്രവും നല്‍കും. ഫസ്റ് റണ്ണര്‍അപ്പിന് 2501 റിയാലും, സെക്കന്റ് റണ്ണര്‍ അപ്പിന് 1001 റിയാലും ആണ് സമ്മാനം. കൂടാതെ എല്ലാ മത്സരങ്ങള്‍ക്കും മാന്‍ ഓഫ് ദി മാച്ച്, ടൂര്‍ണമെന്റ് മാന്‍ ഓഫ് ദി സീരിസ്, ബെസ്റ് ബാറ്റ്സ്മാന്‍, ബെസ്റ് ബൌളര്‍, ബെസ്റ് ആള്‍റൌെണ്ടര്‍, ബെസ്റ് വിക്കറ്റ് കീപ്പര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0593624064,502911822,0504983013 എന്നീ ഫോണ്‍ നമ്പരുകളിലോ, ിമ്മ്യൌഴമാസവീയമൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്നു ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ വില്യാപള്ളിയും രക്ഷാധികാരി അജിത് ഇബ്രാഹിമും അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം