ഫാ. ഷാജി തുമ്പേചിറയുടെ 'മന്നാ പേടകം' (മരിയന്‍ 4) ആല്‍ബം യുകെയില്‍ റിലീസ് ചെയ്തു
Monday, November 23, 2015 7:18 AM IST
ലണ്ടന്‍: കേരള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രമുഖ സംഗീതജ്ഞന്‍ ഫാ. ഷാജി തുമ്പേ ചിറയുടെ മരിയന്‍ ഭക്തിഗാന ആല്‍ബം മന്നാ പേടകം (മരിയന്‍ 4) യുകെയില്‍ റിലീസ് ചെയ്തു, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ എഴുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബര്‍മിംഗ് ഹാമിലെ ജിം ദമ്പതികള്‍ക്ക് നല്കിയാണു പ്രകാശനം നിര്‍വഹിച്ചത് . 35 പാട്ടുകളുമായി പുറത്തിറങ്ങിയിരിക്കുന്ന ആല്ബത്തിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റ് ആയി തുടങ്ങിയിട്ടുണ്ട്.

വചന ശുശ്രൂഷ വേദികളിലും, ദേവാലയ ശുശ്രൂഷകളിലും, വീടുകളിലെ പ്രാര്‍ത്ഥന ശുശ്രൂഷകളിലും ഉപയോഗിക്കാവുന്ന രീതിയില്‍ ലളിതമായ രീതിയില്‍ ആണ് പാട്ടുകള്‍ ചിട്ടപെടുതിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഗായകാരായ എം. ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, അനുരാധ ശ്രീരാം, കെസ്റര്‍, വില്‍സണ്‍ പിറവം, നിഷാദ്, സിസിലി, ഉള്‍പ്പടെ 24 ഗായകര്‍ ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സിഡി തപാലിലോ നേരിട്ടോ ലഭ്യമാകുന്നതിന് 07737171244, 07939539405 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍