റിയാദ് വില്ലാസ് കപ്പ് കേളി ഫുട്ബോള്‍: യുണൈറ്റഡ് എഫ്സി സെമിയില്‍
Saturday, November 21, 2015 10:59 AM IST
റിയാദ്: റിയാദ്വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി നടന്നുവരുന്ന എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇസിയു ലൈന്‍ സൌദി അറേബ്യ യുണൈറ്റഡ് എഫ്സി സെമിയില്‍.

ഏഴാമത്തെ ആഴ്ച്ച റിയാദ് ഫുട്ബോള്‍ അക്കാഡമി സ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജരീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണു പരാജയപ്പെടുത്തിയത്.

റോയല്‍ റിയാദ് സോക്കറും ഐബിടെക് ലാന്റേണ്‍ എഫ്സിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ലാന്റേണ്‍ എഫ്സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് റോയല്‍ എഫ്സിയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടു ടീമുകളും സെമി കാണാതെ പുറത്തായി.

വിജയം മാത്രം ലക്ഷ്യം വച്ച് യൂണിവേഴ്സിറ്റി, കെഎസ്ഇബി, സെന്‍ട്രല്‍ എക്സൈസ് താരങ്ങള്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയുമായി ഇറങ്ങിയ യുണൈറ്റഡ് എഫ്സി 14-ാം മിനിറ്റില്‍ യൂത്ത് ഇന്ത്യയുടെ ഷറഫുദ്ദീനിലൂടെ നേടിയ അപ്രതീക്ഷിത ഗോളില്‍ ഒന്നു പതറിയെങ്കിലും 19-ാം മിനിറ്റില്‍ സെന്‍ട്രല്‍ എക്സൈസ് താരം മുഹമ്മദ് നൌഫലിലൂടെ സമനില നേടി. തുടര്‍ന്നു കളിയുടെ മുഴുവന്‍ ആധിപത്യവും വീണ്െടടുത്ത യുണൈറ്റഡ് എഫ്സി 21-ാം മിനിറ്റില്‍ നിഷാദിന്റെ ഗോളിലൂടെ ലീഡ് നേടി. തുടര്‍ന്ന് നിഷാദ് 23-ാം മിനിറ്റിലും 38-ാം മിനിറ്റിലും ഗോള്‍ നേടി ഹാട്രിക്കിന് ഉടമയായി. 54-ാം മിനിറ്റില്‍ നൌഫല്‍ വീണ്ടും ഗോള്‍ വല ചലിപ്പിച്ച് യുണൈറ്റഡ് എഫ്സിയുടെ ഗോള്‍പട്ടിക 5-1 എന്ന നിലയില്‍ പൂര്‍ത്തിയാക്കി.



ഗ്രൂപ്പില്‍ എ യില്‍നിന്നു രണ്ടാം സ്ഥാനക്കാരായി ചാലിയാര്‍ റെയിന്‍ബോ സോക്കര്‍, ഗ്രൂപ്പ് ബി യില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായി ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കര്‍, രണ്ടാം സ്ഥാനക്കാരായി സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരള എന്നീ ടീമുകള്‍ നേരത്തെ സെമി ബര്‍ത്ത് ഉറപ്പിച്ചു. 

മത്സരങ്ങള്‍ക്കു മുന്നോടിയായി ബാലചന്ദ്രന്‍ റിയ, രവി പട്ടുവം, ജിതിന്‍, അജിത്ത്, അഷറഫ്, സുധാകരന്‍ ബത്ത, സുധാകരന്‍ ഉമ്മുല്‍ഹമാം, ഹസന്‍ മനാഹ്, മുജീബ്, ഷറഫ്, സൂരജ്, റഫീഖ് എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ലാന്റേണ്‍ എഫ്സിയുടെ ബുഷൈറിനെയും യുണൈറ്റഡ് എഫ്സിയുടെ നിഷാദിനെയും നല്ല കളിക്കാരായി തെരഞ്ഞെടുത്തു.

അടുത്ത വെള്ളിയാഴ്ച സെമിഫൈനല്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. വൈകുന്നേരം ഏഴിനു നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് 'എ'യിലെ ഒന്നാം സ്ഥാനക്കാരായ ഇസിയു ലൈന്‍ സൌദി അറേബ്യ യുഎഫ്സിയും ഗ്രൂപ്പ് 'ബി'യിലെ രണ്ടാം സ്ഥാനക്കാരായ സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരളയും തമ്മിലും ഡിസംബര്‍ നാലിനു നടക്കുന്ന മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കറും ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരായ ചാലിയാര്‍ റെയിന്‍ബോ സോക്കറും തമ്മില്‍ ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍