ഒമാന്‍ എയര്‍വെയ്സ് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു
Saturday, November 21, 2015 8:25 AM IST
ഫ്രാങ്ക്ഫര്‍ട്ട്: മസ്ക്കറ്റ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒമാന്‍ എയര്‍വെയ്സ് മസ്ക്കറ്റില്‍നിന്ന് അഞ്ച് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു.

പുതിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ പതിനൊന്ന് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് 126 ഫ്ളൈറ്റുകള്‍ ഒമാന്‍ എയര്‍വെയ്സ് നടത്തും. മസ്ക്കറ്റ് - ഗോവാ റൂട്ടില്‍ പുതിയതായി ദിവസവും സര്‍വീസ് നടത്തും. മസ്ക്കറ്റ്-ബംഗളൂരു, മസ്ക്കറ്റ്-കൊച്ചി റൂട്ടുകളില്‍ ഇനി മുതല്‍ ദിവസേന രണ്ട് ഫ്ളൈറ്റുകള്‍ ഉണ്ടായിരിക്കും.

ഒമാന്‍ എയര്‍വെയ്സ് മസ്ക്കറ്റില്‍നിന്ന് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് തുടങ്ങുന്ന പുതിയ ഫ്ളൈറ്റുകള്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ടൂറിസ്റുകള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും. മസ്ക്കറ്റ്-കൊച്ചി റൂട്ടുകളില്‍ തുടങ്ങുന്ന രണ്ടാമത്തെ ഫ്ളൈറ്റ് ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് വിമാനത്താവളങ്ങളില്‍നിന്നു യാത്ര ചെയ്യുന്നവര്‍ക്കു കൂടുതല്‍ കണക്ഷനും ചെറിയ സ്റ്റോപ് ഓവറുകള്‍ക്ക് സൌകര്യപ്രദവുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍