മാണ്ഡ്യ രൂപതയുടെ റീജണല്‍ ഓഫീസും പാസ്ററല്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു
Saturday, November 21, 2015 7:42 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ബംഗളൂരുവിലെ റീജണല്‍ ഓഫീസും പാസ്ററല്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു.

ബന്നാര്‍ഘട്ട റോഡിലെ ഹുളിമാവ് സാന്തോം ഇടവക ദേവാലയത്തില്‍ ആരംഭിച്ച ഓഫീസിന്റെയും പാസ്ററല്‍ സെന്ററിന്റെയും ആശീര്‍വാദം രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു.

വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ആലുക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ, സാന്തോം ഇടവക വികാരി ഫാ. സജി പരിയപ്പനാല്‍, ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. ബിനു കുന്നത്ത്, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

രൂപതയിലെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.