ഡാര്‍ലിംഗ്ടണില്‍ വര്‍ഷാവസാന-വര്‍ഷാരംഭ കൃതജ്ഞതാ ധ്യാനം
Friday, November 20, 2015 8:38 AM IST
ലണ്ടന്‍: ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വര്‍ഷാവസാന-വര്‍ഷാരംഭ കൃതജ്ഞതാ ധ്യാനം ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.

31നു വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ജനുവരി മൂന്നിനു വൈകുന്നേരം നാലിനു അവസാനിക്കുന്ന തരത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പോട്ട ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ധ്യാന ഗുരു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഫാ. കുര്യാക്കോസ് പുന്നോലി വിസി ആന്‍ഡ് ടീമും ആണ് ധ്യാനം നയിക്കുന്നത്. രജിസ്ട്രേഷന്‍ ഫീസ് മുതിര്‍ന്നവര്‍ക്ക് 50 പൌണ്ടാണ്.

ദൈവം തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും അതുപോലെ പുതുവര്‍ഷത്തെ വരവേറ്റ് ദൈവസന്നിധിയില്‍ ഇരിക്കാനും സ്തുതികള്‍ അര്‍പ്പിക്കാനും കൃപ നേടുവാനും വര്‍ഷാവസാന, വര്‍ഷാരംഭ ധ്യാനത്തിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് 074833750070, 01325469400.