ന്യൂയോര്‍ക്ക്: മുന്‍ കേന്ദ്ര മന്ത്രിയും എഐസിസി വക്താവുമായ മനീഷ് തിവാരിക്ക് ഐഎന്‍ഒസി യുഎസ്എ സ്വീകരണം നല്കുന്നു.
നവംബര്‍ 20നു (വെള്ളി) വൈകുന്നേരം 6.30നു റിച്ചി റിച്ച് ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ 11019 അറ്റ്ലാന്റിക് അവന്യു റിച്ച്മോണ്ട് ഹില്‍ ന്യൂയോര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഭാരവാഹികളും സമ്മേളിക്കും.
ഐഎന്‍ഒസി പ്രസിഡന്റ് ലവിക്കാ ഭഗത് സിംഗ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ചെയര്മാന് ശുദ്ധ് പ്രകാശ് സിംഗ്, വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, പുമന്‍ സിംഗ്, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്, വിനീത് നാഗ്പാല്‍ എന്നിവര്‍ സംസാരിക്കും.
സീനിയര്‍ വൈസ് പ്രസിഡന്റ് ചേക്കോട് രാധാകൃഷ്ണന്, ട്രസ്റി ബോര്‍ഡ് ചെയര്മാന് പദവി വഹിക്കുന്നതോടൊപ്പം നേതൃനിരയില്‍ ദേശീയ നേതാക്കളെ കൂടാതെ പഞ്ചാബ്, കേരള, ഹരിയാന, തെലുങ്കാന, രാജസ്ഥാന്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുക്കും. കേരള ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ട്രഷറര്‍ സജി ഏബ്രഹാം, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍, ജോ. ട്രഷറര്‍ വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ കേരള ചാപ്റ്ററിനെ പ്രതിനിധീകരിക്കും.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്