ദ്വാരകയില്‍ അയ്യപ്പപൂജ നവംബര്‍ 29ന്
Friday, November 20, 2015 8:34 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പ പൂജ പതിവുപോലെ ഈ വര്‍ഷവും നടത്താന്‍ തീരുമാനിച്ചു.

നവംബര്‍ 29നു (ഞായര്‍) ദ്വാരക സെക്ടര്‍ 14 ല്‍ രാധികാ അപ്പാര്‍ട്ടുമെന്റിനു സമീപമുള്ള ഡിഡിഎ പാര്‍ക്കിലാണ് പൂജ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. കെ.എ. നാരായണന്റെ ഭാഗവത പാരായണം, ശ്രീകൃഷ്ണ ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, വിനോദ് കുമാറിന്റെ ശിഷ്യര്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന തുടങ്ങിയവ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കും. താലപ്പൊലി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ സെക്ടര്‍ 13 ലെ ശിവമന്ദിറില്‍ നിന്നുള്ള ശോഭായാത്ര വൈകുന്നേരം അഞ്ചിന് ആരംഭിക്കും. വൈകുന്നേരം ഏഴിന് വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന രാഗസുധാരസം അരങ്ങേറും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്