യൂത്ത് ഇന്ത്യ വാട്ആപ് പ്രസംഗ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Friday, November 20, 2015 7:22 AM IST
കുവൈത്ത് സിറ്റി : യുവത കാലത്തിന്റെ വെളിച്ചമാവുക തലക്കെട്ടില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ക്യാമ്പയിനോടനുബന്ധിച്ച് നടന്ന വാട് ആപ്പ് പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തുര്‍ക്കിയിലെ സെല്‍ചുക് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി എന്‍.പി.കെ. മാഹിര്‍ കരസ്ഥമാക്കിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം തൃശൂര്‍ സ്വദേശിനി സഈദാ മുഹമ്മദ് അലിയും, മലപ്പുറം സ്വദേശിനി ഫസ്ന മിയാന്‍ കരസ്ഥമാക്കി. 'സമൂഹ പുനര്‍നിര്‍മിതിയില്‍ യുവാക്കളുടെ പങ്ക്' എന്നതായിരുന്നു പ്രസംഗ വിഷയം .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫൈസല്‍ മഞ്ചേരി, ഹസനുല്‍ബന്ന, അബ്ദു റസാഖ് നദ്വി എന്നിവരടങ്ങുന്ന ജൂറിയാണു വിജയികളെ കണ്െടത്തിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍