വ്യാജ സര്‍ട്ട്ഫിക്കറ്റ് ഉപയോഗിച്ച് ഫാമിലി വിസ നേടാന്‍ ശ്രമിച്ച മലയാളികള്‍ ജയിലിലായി
Friday, November 20, 2015 7:22 AM IST
ദമാം: വ്യാജ സര്‍ട്ട്ഫിക്കറ്റ് ഉപയോഗിച്ച് ഫാമിലി വിസ നേടാന്‍ ശ്രമിച്ച മലയാളികള്‍ ജയിലില്‍. സംഭവത്തില്‍ സ്വകാര്യ സ്ഥാാപനത്തില്‍ ജോലി ചെയ്തു വന്ന കോഴിക്കോട് ജില്ലക്കാരനെയാണ് 4 ദിവസം മുമ്പ് ദമ്മാം പോലീസ് കസറ്റഡിയിലെടുത്തത്. ഇതേ സംഭവത്തില്‍ കോഴിക്കോട്ടുകാരനായ മറ്റൊരു മലയാളിയും രണ്ടാഴ്ച മുമ്പ് ജയിലിടക്കപ്പെട്ടതായി വിവരം ലഭിച്ചു. ഫാമിലി വീസയ്ക്കുവേണ്ടി ഹാജരാക്കാന്‍ ശ്രമിച്ച യോഗ്യത സര്‍ട്ട്ഫിക്കറ്റ് വ്യാജമാണന്ന് തെളിഞ്ഞതോടെ വിദേശ മന്ത്രാലയ വകുപ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കസറ്റടിയിലെടുത്ത ഇയാളെ പബല്‍ക് പ്രോസിക്യൂഷന്‍ അഥോറിറ്റിക്കു കൈമാറുകയും ചെയ്തതായും അറിവായി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തു വന്ന രണ്ട് മലയാളി നഴ്സുമാര്‍ ദമ്മാമിലും അല്‍ ഹസയിലും ജയിലിലടക്കപ്പെട്ട വിവരം ഏതാനും ദിവസം മുമ്പ് മലയാളം ന്യുസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടുംബത്തെ കൊണ്ടുവരുന്നതിനു വിസ നേടാനായി വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റെ പേരില്‍ ദമ്മാം സെന്റര്‍ ജയിലിലടക്കപ്പെട്ട പെരിന്തല്‍ മണ്ണ, കോഴിക്കാട്, കാസര്‍ഗോഡ് സ്വദേശികളായ മൂന്നു പേര്‍ കഴിഞ്ഞ ദിവസം ജയില്‍മോചിതരായി നാട്ടിലെത്തി. 9 മാസത്തെ ജയില്‍ ശിക്ഷക്കു ശേഷമാണ ഇവരെ നാട്ടിലേക്കു കയറ്റി വിട്ടത്. ഇതേ കാരണത്താല്‍ മാവേലിക്കര സ്വദേശിയെ ഒരു വര്‍ഷത്തിലേറെ കാലത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം രണ്ട് മാസം മുമ്പ് നാട്ടിലേക്കു കയറ്റി വിട്ടു.

ഫാമിലി വിസ നേടാന്‍ വേണ്ടി വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റെ പേരില്‍ ഏതാനും മലയാളികള്‍കൂടി ദമ്മാം ജയിലിലുണ്െടന്നാണു ലഭിച്ച വിവരം. ഫാമിലി വീസ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതന്റെ പേരില്‍ ദമ്മാമിലെന്ന പോലെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ ഇടയ്ക്കിടെ പിടിക്കപെടുന്നുണ്െടന്ന് ഇത് സംബന്ധിച്ച് നടത്തിയ അന്യോഷണത്തില്‍ അറിവായി. എന്നാല്‍, വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതുമൂലം പിടിക്കപ്പെടുന്നവരില്‍ കൂടുതലും അറബ് വംശജരാണ്.

കുടുംബത്തെ കൊണ്ടുവരുന്നതിനു വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പിച്ച ജോര്‍ദാനി പൌരനെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കൊണ്ട് ജിദ്ദയിലെ അഡ്്മിനിസ്ട്രേഷന്‍ കോടതി 4 ദിവസം മുമ്പ ഉത്തരവിട്ടു. ഇലക്ട്രോണിക് എന്‍ജിനിയറായാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. താങ്കള്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതനുസരിച്ച് യോഗ്യത നേടിയിട്ടുണ്േടാ എന്ന ന്യായാധിപന്റെ ചോദ്യത്തിന്, താന്‍ പഠിച്ചിരുന്നുവെന്നും എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലന്നും ഇയാള്‍ മറുപടി നല്‍കി. വ്യജ സര്‍ട്ടിഫിക്കറ്റിനോടപ്പം സൌദി കോണ്‍സിറ്റിന്റെ സീലും വ്യാജമായി നിര്‍മിച്ച ഇയാളെ ഒരു വര്‍ഷത്തിനു തടവിനു ശിക്ഷിച്ചുകൊണ്ടാണ് ജഡ്ജി പിന്നീട് ഉത്തരവിട്ടത്.

രണ്ട് വര്‍ഷം മുമ്പ് സൌദി മുന്‍ഭരണാധികാരി അബ്ദുല്ലാ രാജാവ് രാജ്യത്തെ നിയമലംഘകരായ വിദേശികള്‍ക്കു പ്രഖ്യാപിച്ച പൊതുമാപ്പില്‍ പദവി ശരിയാക്കുന്നിതിന്റെ ഭാഗമായി പ്രഫഷന്‍ മാറ്റം നടത്തുന്നതിനു ചില ഇളവുകള്‍ നല്‍കിയിരുന്നു. സ്വദേശികള്‍ക്കായി മാറ്റി വെക്ക പ്പെട്ട 19 തൊഴിലൂകളിലൊഴികെ മറ്റേതു പ്രഫഷനുകളിലേക്കു വിദേശികള്‍ക്കു മാറാന്‍ കഴിയുമെന്നായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. എന്‍ജീനീയറിംഗ്, മെഡിക്കല്‍ പ്രഫഷന്‍ ഒഴികെയുള്ള ഏതു വിഭാഗത്തിലേക്കും അവയുടെ സര്‍ട്ടിഫിക്കറ്റുകളില്ലാതെ തന്നെ ഓണ് ലൈന്‍ മുഖേന പ്രഫഷന്‍ മാറ്റം നടത്താന്‍ മന്ത്രാലയം സൌകര്യം ചെയ്തിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ധാരാളം പേര്‍ ഫാമിലി വീസ ലഭിക്കാന്‍ സാധ്യാമാവുന്ന വിഭാഗങ്ങളിലേക്കു പ്രഫഷന്‍ മാറ്റം നടത്തുകയായിരുന്നു. ഇവരില്‍പ്പെടുന്ന ചിലര്‍ ഇ-മെയിലില്‍ രേഖപ്പെടുത്തിയ പ്രഫഷന്‍ അനുസരിച്ചു ഫാമിലി വീസയ്ക്കു അപേക്ഷിക്കാനായാണു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതുമൂലം വെട്ടിലായത്. വിദേശ മന്ത്രാലയത്തില്‍ അറ്റസ്റേഷനു വേണ്ടി സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ സുഷ്മ പരിശോധനയില്‍ വ്യാജ മാണന്ന് തെളിയുന്നതോടെ മന്ത്രാലയം പോലീസിന് വിവരം നല്‍കും. പോലീസ് ഉടനെ തന്നെ സ്പോണ്‍സറെ ബന്ധപ്പെട്ടു തൊഴിലാളിയെ ഹാജരാക്കാന്‍ നിര്‍ദേശിക്കുകായാണ് ചെയ്യുക.

വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചതോടെയാണ് പലരും പിടിയിലാവുന്നത്. ഇത്തരം തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് പരാമാവധി ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്ന് ദമ്മാം ശരീഅത്ത് കോടതിയിലെ പരിഭാഷകന്‍ മുഹമ്മദ് നജാത്തി പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റു കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കു ഒരു ഇടപെടലും സാധ്യമാവില്ലെന്നു സാമൂഹ്യ പ്രവര്‍ത്തകാനായ നാസം വക്കം വ്യക്തമാക്കി.

സൌദിയില്‍ കുടുംബത്തോടപ്പം കഴിയാമെന്ന മോഹത്തോടെ ഇത്തരത്തില്‍ വ്യജ സര്‍ട്ടിഫികറ്റുകള്‍ സമര്‍പ്പിക്കുന്നവര്‍ ജയിലിലടക്കപ്പെടുകയും ശിക്ഷാ കാലാവധിക്കു ശേഷം സൌദിയിലേക്കു തിരിച്ചു വരാന്‍ കഴിയാത്ത വിധം നാടുകടത്തുകയുമാണു ചെയ്യുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം