ഒമാനിത് ചരിത്ര നിമിഷം; സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് മിലിട്ടറി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു
Thursday, November 19, 2015 8:23 AM IST
മസ്ക്കറ്റ്: ഒമാന്റെ നാല്പത്തിയഞ്ചാമത് ദേശീയ ദിനം ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആഹ്ളാദത്തിനു വഴിയൊരുക്കി. തങ്ങളുടെ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന മിലിട്ടറി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. അസുഖ ബാധിതനായ സുല്‍ത്താനുവേണ്ടി പ്രാര്‍ഥനകള്‍ രാജ്യത്താകമാനം നടക്കുന്ന സന്ദര്‍ഭത്തിലാണ് ഊര്‍ജസ്വലനായി അദ്ദേഹം മിലിട്ടറി പരേഡില്‍ പങ്കെടുത്തത്.

നിസ്വ ആദം റൂട്ടില്‍ മനയിലാണ് പരേഡ് നടന്നത്. 11 ഗവര്‍ണറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അലങ്കാര വിളക്കുകളാലും കൊടിതോരണങ്ങളാലും

തലസ്ഥാനമായ മസ്ക്കറ്റ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങള്‍ വര്‍ണാഭമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം