സീമെന്‍സ് റീജണ്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിജയികളായി
Thursday, November 19, 2015 8:22 AM IST
പെന്‍സില്‍വാനിയ: അമേരിക്കയില്‍ ആറു റീജണുകളിലായി നടന്ന സീമെന്‍സ് ഫൌണ്േടഷന്‍ സയന്‍സ് ടെക്നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ് മത്സരങ്ങളില്‍ നാലു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിജയികളായി.

നവംബര്‍ ഏഴു മുതല്‍ 14 വരെ നടന്ന റീജണ്‍ ഫൈനല്‍ മത്സരങ്ങളില്‍ 97 പേരാണ് പങ്കെടുത്ത്. ഇതില്‍ 25 ശതമാനവും ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികളായിരുന്നു.

പെന്‍സില്‍ വാനിയായില്‍നിന്നുള്ള മിലിന്റ് ജഗോട്ട മൂവായിരം ഡോളര്‍ സ്കോളര്‍ഷിപ്പോടെ ഉയര്‍ന്ന ബഹുമതി കരസ്ഥമാക്കി. ഇലക്ട്രോണിക് മെറ്റീരിയല്‍സിന്റെ ഉപയോഗം ഏപ്രകാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന ഗവേഷണത്തിനാണ് ജഗോട്ടയ്ക്ക് ബഹുമതി ലഭിച്ചത്.

സിദ്ധാര്‍ഥ് ബൊമ്മകാന്തി ഉള്‍പ്പെട്ട ജോര്‍ജിയയില്‍നിന്നുള്ള ടീമിനു ആറായിരം ഡോളര്‍ സമ്മാനമായി ലഭിച്ചു. ഡെന്റല്‍ ഇംപ്ളാന്റ് ഗവേഷണത്തിനാണ് ബഹുമതി.

നവംബര്‍ 13, 14 തീയതികളില്‍ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യാനയില്‍നിന്നുള്ള വികാസ മാതുരി (കാര്‍മല്‍ സീനിയര്‍ സ്കൂള്‍) കണ്ണിനെ ബാധിക്കുന്ന അസുഖത്തിന്റെ വേദന എങ്ങനെ ലഘൂകരിക്കാം എന്ന ഗവേഷണത്തിനാണ് അംഗീകാരം.

ടെക്സസിലെ ലൂസിയ വില്ല ഡ്യൂ പോയിന്റ് മാന്വവല്‍ ഹൈസ്കൂളില്‍നിന്നുള്ള സാജന റാണയാണ് മറ്റൊരു വിജയി. കിഡ്നി രോഗത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് അംഗീകാരം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍