നവോദയ പതിനാലാം വാര്‍ഷിക കായിക മത്സരങ്ങള്‍ക്കു തുടക്കമായി
Thursday, November 19, 2015 8:20 AM IST
ദമാം: നവോദയ സാംസ്കാരിക വേദി ഈസ്റേണ്‍ പ്രൊവിന്‍സിന്റെ പതിനാലാമത് വാര്‍ഷികഘോഷങ്ങളുടെ ഭാഗമായി ദമാം ടൌണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാരംസ്, ചെസ് മത്സരങ്ങള്‍ക്കു ഖലീജ് മേഖല മത്സരത്തോടെ തുടക്കമായി.

രണ്ടു മാസം നീളുന്ന കായികമേളയുടെ ആദ്യ ഇന്‍ഡോര്‍ മത്സരത്തില്‍ ഇരുപതില്‍ പരം ടീമുകള്‍ കാരംസിലും ചെസ് മത്സരത്തില്‍ 16 വ്യക്തികളും പങ്കെടുത്തു. കാരംസില്‍ സിയാദ്-മുജീബ് സഖ്യം ഒന്നാം സ്ഥാനവും മുജീബ്-മഞ്ജുഷ സഖ്യം രണ്ടാം സ്ഥാനവും മനോജ്-ലിജിന്‍ സഖ്യം മൂന്നാം സ്ഥാനവും നേടി. ചെസ് മത്സരത്തില്‍ ഹുസൈന്‍, ഉസ്മാന്‍, നിയാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ഏരിയതല മത്സരങ്ങള്‍ക്ക് യോഗ്യത നേടി.

കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഇ.എം. കബീര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ബാബു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നൌഫല്‍ വെളിയങ്കോട് പരിപാടികള്‍ വിശദീകരിച്ചു. തുടര്‍ന്നു കേന്ദ്ര ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ ഏരിയ സെക്രട്ടറി സുരേഷ് അലനല്ലൂര്‍, ചന്ദ്രന്‍ വാണിയമ്പലം, സേതു വാണിയംകുളം, വിജയന്‍ ചെറായി, അയൂബ് കൊടുങ്ങല്ലൂര്‍, മനോഹരന്‍ പുന്നക്കല്‍, കെ.പി. ഉണ്ണി തുടങ്ങി ഏരിയ നേതാക്കളും മേഖല നേതാക്കളും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. ഏരിയ സ്പോര്‍ട്സ് കണ്‍വീനര്‍ സുലൈമാന്‍ തിരൂരിന്റെയും ഏരിയ സ്പോര്‍ട്സ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ബാക്കിയുള്ള കായിക മത്സരങ്ങള്‍ നവംബര്‍ 20 നു (വെള്ളി) രാവിലെ ജവാസാത്ത് ഗ്രൌണ്ടില്‍ നടക്കും. കായിക പ്രേമികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഖലീജ് മേഖലയിലെ യൂണിറ്റുകളെ സമീപിക്കാവുന്നതാണ്. മേഖല സ്പോര്‍ട്സ് കണ്‍വീനര്‍ ടി.പി. റൈജു സ്വാഗതവും മേഖല ട്രഷറര്‍ സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.