ഹെല്‍പിംഗ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാം ഡിസംബര്‍ അഞ്ചിന്
Thursday, November 19, 2015 7:22 AM IST
ന്യൂയോര്‍ക്ക് : ലോംഗ് ഐലന്‍ഡ് ആസ്ഥാനമായി കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘനടയായ ഹെല്‍പിംഗ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ ഫണ്ട് റൈസിംഗ് പ്രോഗ്രാം ഡിസംബര്‍ അഞ്ചാം തിയതി രാവിലെ പതിനൊന്നു മുതല്‍ ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് (ഗ്ളെന്‍ ഓക്സ് ഓഡിറ്റോറിയം) ത്തില്‍ വച്ചു നടത്തും.

പബ്ളിക്ക് മീറ്റിംഗിനുശേഷം നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പ്രശസ്ത നൃത്ത്യവിദ്യാലയങ്ങളായ നൂപുരാ ആര്‍ട്സ് ആന്റ് മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിലെ നടനകലയുടെ കുലപതിമാര്‍ അവതരിപ്പിക്കുന്ന നൃത്തരംഗങ്ങള്‍, ഹിസ് വോയിസിന്റെ സച്ചിന്‍ റോയ് നയിക്കുന്ന ഹെവന്‍ലി ഇന്‍സ്പയേര്‍ഡ് സോംഗ് കൂടാതെ ഗസ്റ് സിംഗേഴ്സിന്റെ ഇമ്പമാര്‍ന്ന ഗാനവീചികള്‍ എന്നിവ ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടുമെന്നു കോ-ഓര്‍ഡിനേറ്റര്‍ ലാലി കളപ്പുരയ്ക്കല്‍ അറിയിച്ചു.

നമ്മുടെ ജന്മനാട്ടിലെ നിരാലംബരും ആലംബഹീനരുമായ സഹജീവികളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാം വിജയിപ്പിക്കാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് ജോസഫ് സി. തോമസും മറ്റു ഭാരവാഹികളും അഭ്യര്‍ഥിക്കുന്നു. ഈ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുമായി ബന്ധപ്പെടുക:

ജോസഫ് സി. തോമസ് (പ്രസിഡന്റ്) 5165466941, ഷൈനി മാത്യൂ (സെക്രട്ടറി) 5167396617, ഏബ്രഹാം ജോസഫ് (ട്രഷറര്‍) 7183437748, ലാലി കളപ്പുരയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍) 516 9317866. ഷൈനി മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം