ആര്‍എസ്സി കുവൈത്ത് സാഹിത്യോത്സവ് കലാകിരീടം ജലീബ് സോണിന്
Wednesday, November 18, 2015 1:58 PM IST
കുവൈത്ത്സിറ്റി: റിസാല സ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഏഴാമത് ദേശീയ സാഹിത്യോത്സവില്‍ 257 പോയിന്റ് നേടി ജലീബ്സോണ്‍ ജേതാക്കളായി. 227 പോയിന്റ് നേടി ഫര്‍വാനിയസോണ്‍ രണ്ടാംസ്ഥാനവും 194 പോയിന്റുകളോടെ കുവൈത്ത് സിറ്റി സോണ്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

യൂണിറ്റ്, സോണ്‍ തലങ്ങളില്‍ പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 28 മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയാണ് മുന്നൂറില്‍പരം പ്രതിഭകള്‍ ദേശീയ സാഹിത്യോത്സവിനെത്തിയത്. രാവിലെ എട്ടിന് അബാസിയ പാക്കിസ്ഥാന്‍സ് കൂളില്‍ ആരംഭിച്ച സാഹിത്യോത്സവില്‍ നാലു വേദികളിലായി മാപ്പിളപ്പാട്ട്, ദഫ്മുട്ട്, സംഘ ഗാനം, ബുര്‍ദ ആസ്വാദനം, ഖുര്‍ആന്‍ പാരായണം, കഥ പറയല്‍, ക്വിസ്, ജലച്ചായം, വിശ്വല്‍ ഡോക്യുമെന്ററി, കഥാരചന തുടങ്ങി വൈവിധ്യങ്ങളായ കലകളെ പ്രകാശിപ്പിക്കുന്ന 49 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി.

രാത്രി എട്ടിനു നടന്ന സമാപന സംഗമം ഐസിഎഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം ദാരിമി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് അരിയല്ലൂര്‍ സാംസ്കാരിക പ്രഭാഷണം നടത്തി. ആര്‍എസ്സി കുവൈത്ത് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഐസിഎഫ് മിഡില്‍ ഈസ്റ് സെക്രട്ടറി ഷുക്കൂര്‍ മൌലവി കൈപ്പുറം, ബാദുഷ സഖാഫി ആലപ്പുഴ, ഐസിഎഫ് ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, വൈസ് പ്രസിഡന്റ് അഹ്മദ് കെമാണിയൂര്‍, സെക്രട്ടറി അബ്ദുള്ള വടകര, അഡ്വ. തന്‍വീര്‍, അബൂബക്കര്‍ സിദ്ധീഖ് കൂട്ടായി എന്നിവര്‍ സംസാരിച്ചു.

ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എസ്.എം ഹൈദര്‍ അലി, മെട്രൊ മെഡിക്കല്‍ സിഇഒ ഹംസ പയ്യന്നൂര്‍, മലബാര്‍ ഗോള്‍ഡ് റീജണല്‍ മാനേജര്‍ അഫ്സല്‍ ഖാന്‍ ജേതക്കള്‍ക്ക് ട്രോഫി നല്‍കി. കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്‍ ബാസിത്തിന് ടിവിഎസ് ഗ്രൂപ്പ് അക്കൌണ്ട്സ് മാനേജര്‍ ആരിഫ് ഉപഹാരം നല്‍കി. സാഹിത്യോതസവ് പ്രശ്നോത്തരി വിജയിക്ക് മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ വിപിന്‍ സ്വര്‍ണ നാണയം നല്‍കി. സയിദ് സൈതലവി സഖാഫി, അഹ്മദ് സഖാഫി കാവനൂര്‍, എന്‍ജിനിയര്‍ അബൂ മുഹമ്മദ്, സി.ടി. അബ്ദുള്‍ ലത്തീഫ്, ഹബീബ് കോയ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. സാഹിത്യോത്സവ് വിധികര്‍ത്താക്കള്‍ക്ക് ആര്‍എസ്സി ഉപഹാരം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍