സാന്‍ഫോഡ് ഖാലിദിയ ഫുട്ബാള്‍ മേളയ്ക്ക് ഉജ്വല തുടക്കം
Wednesday, November 18, 2015 1:43 PM IST
ദമാം: ഖാലിദിയ സ്പോര്‍ട്സ് ക്ളബിന്റെ പതിനാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപെടുന്ന സാന്‍ഫോഡ് ഖാലിദിയ ഫുട്ബാള്‍ മേളയ്ക്ക് കിംഗ് ഫഹദ് പാര്‍ക്കിനു സമീപമുള്ള ഹദഫ് ഫ്ളഡ് ലൈറ്റ് മൈതാനിയില്‍ തുടക്കം കുറിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കളിയുടെ പ്രൌഡി വിളിച്ചോതുന്നതായിരുന്നു. ദമാം ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും സിഫ്കോ ജനറല്‍ സെക്രട്ടറിയുമായ ഡോ. അബുസലാം ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാഥിയായി പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും കോച്ചും അല്‍ കൊസാമ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഫിസിക്കല്‍ ട്രെയിനറുമായ വിക്ടര്‍ മഞ്ഞില കിക്കോഫ് നിര്‍വഹിച്ചതോടെ സാന്‍ഫോഡ് ഖാലിദിയ ഫുട്ബാള്‍ മേളയ്ക്കും കുട്ടികള്‍ക്കായുള്ള ഫ്ളെമിങ്കോ ഹോം അപ്ളയന്‍സസ് ജൂണിയര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിനും തുടക്കം കുറിച്ചത്. സാന്‍ഫോഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ ഭാസ്കര്‍, ഡിഫ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, അല്‍ മുന ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റര്‍, റസാക് ചേരിക്കല്‍, നിസാര്‍ മണങ്ങാട്ട്, റിയാസ് പറളി, അബ്ദുള്‍ അലി കളത്തിങ്ങല്‍, ചെറിയാന്‍ കിടങ്ങനൂര്‍, സുബൈര്‍ ഉദിനൂര്‍, അബ്ദുള്‍ ഖാദര്‍ മാസ്റര്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. സാബിത്ത് പാവറട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ മങ്കട സ്വാഗതവും ഖാലിദിയ ക്ളബ് സെക്രട്ടറി അഷ്റഫ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന മത്സരത്തില്‍ ഇംകൊ കോബാര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് യൂത്ത് ക്ളബ് ഖോബാറിനെയും രണ്ടാം മത്സരത്തില്‍ ദാറുസിഹ ദമാം സോക്കര്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മലബാര്‍ യുണൈറ്റഡ് എഫ്സിയെ പരാജയപ്പെടുത്തി. മേളയുടെ രണ്ടാമത്തെ ദിവസം നടന്ന ആദ്യ മത്സരത്തില്‍ റോമാ കാസ്റില്‍ ടയോട്ട ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഐഎംഎഫ് റാക്കയെയും രണ്ടാം മത്സരത്തില്‍ സെവന്‍ സ്റാര്‍ ഖത്തീഫിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് മാഡ്രിഡ് എഫ്സി ദമാമും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഫ്ളെമിങ്കോ ഹോം അപ്ളെയന്‍സാസ് ട്രോഫിക്കു വേണ്ടിയുള്ള ജൂണിയര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫ്രട്ടേണിറ്റി ജൂണിയര്‍ കോബാര്‍ ഏകപക്ഷീയമായ ഒരു ഗോളിനു യൂത്ത് ക്ളബ് സ്റുഡന്‍സിനെ തോല്‍പ്പിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച മാസ്റര്‍ അലിഫ് കളിയിലെ കേമനായി. നിഷാദ് കൊളക്കാടന്‍ (ഇംകൊ) ഷാഹിദ് (ദാറുശിഹ ദമാം സോക്കര്‍) വൈശാഖ് (മാഡ്രിഡ് എഫ്സി), നസീഹ് (ടയോട്ട) എന്നിവരെ വിവിധ മത്സരങ്ങളില്‍ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. മികച്ച കളിക്കാര്‍ക്കുള്ള സാന്‍ഫോഡ് ട്രോഫിയും യാര്‍ഡിലിയും മെന്‍സ് പാര്‍ക്കും നല്‍കുന്ന സമ്മാനങ്ങള്‍ വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ വിജയിച്ച അബ്ദുസലാമിനു സാന്‍ഫോഡ് എച്ച്ആര്‍ മാനേജര്‍ റൌഫ് ഹോം തിയേറ്റര്‍ സമ്മാനിച്ചു.

വ്യാഴാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ കോര്‍ണിഷ് സോക്കര്‍ ജുബൈല്‍ എഫ്സിയേയും എഗാലൈറ്റ് ജുബൈല്‍ സമീല്‍ കേപിനെയും നേരിടും. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ബദര്‍ മക്ക എഫ്സി യുഎസ്ജി ബോറലിനെയും സന്‍ഫോര്‍ഡ് ഖാലിദിയ എഫ്സിഡി തെക്കേപ്പുറത്തിനെയും നേരിടും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം