ദുബായി കെഎംസിസി ലീഗല്‍ അദാലത്ത് നവംബര്‍ 20ന്
Wednesday, November 18, 2015 1:41 PM IST
ദുബായി: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്കു നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലീഗല്‍ അദാലത്ത് നവംബര്‍ 20നു (വെള്ളി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു നടക്കുന്ന അദാലത്തില്‍ പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സൌജന്യ സഹായം ലഭ്യമാണ്.

രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 04 2727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍