റവ. ഡോ. വിന്‍സന്റ് കദളികാട്ടിലിനു യാത്രയയപ്പു നല്‍കുന്നു
Wednesday, November 18, 2015 1:41 PM IST
സൂറിച്ച്: ഉപരി പഠനാര്‍ഥം സ്വിറ്റ്സര്‍ലന്‍ഡില്‍ വരികയും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത റവ. ഡോ. വിന്‍സന്റ് കദളികാട്ടിലിനു നവംബര്‍ 22നു (ഞായര്‍) അനുമോദനവും യാത്രയയപ്പും നല്‍കുന്നു.

വൈകുന്നേരം അഞ്ചിനു സൂറിച്ചിലെ സെന്റ് തെരേസാ ദേവാലയത്തില്‍ (ട.ഠവലൃലശെമ ഇവൌൃരവ 8055 ദൌലൃശരവ) വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6.30നു സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.

സ്വിറ്റ്സര്‍ലന്‍ഡിലെ അഞ്ചു വര്‍ഷത്തെ സേവനത്തിനത്തോടൊപ്പം ഡോക്ടറേറ്റും നേടിയ റവ. ഡോ. വിന്‍സന്റ് കദളികാട്ടിലിനെ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയും വിവിധ വ്യക്തികളും അനുമോദിച്ചു.

യാത്രയയപ്പു സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. തോമസ് പ്ളാപ്പള്ളില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍