ലോക പ്രമേഹദിനവും ശിശുദിനവും ആഘോഷിച്ചു
Wednesday, November 18, 2015 1:40 PM IST
റിയാദ്: ഷിഫാ അല്‍ജസീറ പോളിക്ളിനിക്കില്‍ ലോക പ്രമേഹദിനവും ശിശുദിനവും ആഘോഷിച്ചു. പ്രവാസികള്‍ക്കിടയില്‍ പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണെന്നും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ക്ളിനിക്കില്‍ പ്രത്യേകം ഡയബറ്റിക് ക്ളിനിക്ക് ആരംഭിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. 

പരിപാടി പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി ഉദ്ഘാടനം ചെയ്തു.  ഡോ.ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മാനേജര്‍ അഷ്റഫ് വേങ്ങാട്ട്, ഡോ.ജോര്‍ജ് ഫിലിപ്പ്, അഫ്സല്‍, ഡോ.സുരേഷ്, ഡോ. രാജ്ശേഖര്‍, ഡോ.രതീഷ്, ഡോ. സുമതി, ഡോ. സനാഉള്ള, നജീം കൊച്ചുകലുങ്ക്, ശിഹാബ് കൊട്ടുകാട്, കെ.ടി. മൊയ്തു, ജലീല്‍ ആലപ്പുഴ, സൈബ ഇസ്ഹാഖ്, അക്ബര്‍ മരക്കാര്‍, വില്ലന്‍ കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ അസീസ് പൊന്‍മുണ്ടം, ഫിറോസ് മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഉമ്മര്‍ വേങ്ങാട്ട്, അസീസ് ചോലക്കല്‍, ബഷീര്‍ മലപ്പുറം, സിസ്റര്‍മാരായ മിനി, റെജി, സുധാമണി, ഓമന, അഗസ്റിന്‍, യൂസുഫ്,  ജാഫര്‍ ഷാലിമാര്‍, മുനീര്‍ കിളിയണ്ണി, ബാവ താനൂര്‍, റഫീഖ്, സജി ചാക്കോ, ജാനിഷ്, അസ്ഗര്‍, നഫിഹ്, ജഫ്നാസ്, ഷാഹിര്‍, ജയ്മോന്‍, ഹമീദ്, രാജീവ്,  എന്നിവര്‍ നേതൃത്വം നല്‍കി. അക്ബര്‍ വേങ്ങാട്ട് സ്വാഗതവും ജലീല്‍ തെക്കില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു ഷാഫി കൊല്ലം നയിച്ച ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍