റിയാദ് വില്ലാസ് കപ്പ് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റ്: നാളെ രണ്ടു മത്സരങ്ങള്‍
Wednesday, November 18, 2015 1:39 PM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍ അപ്പ് ട്രോഫിക്കും വേണ്ടി നടന്നുവരുന്ന എട്ടാമത് കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച രണ്ടു മത്സരങ്ങളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

വൈകുന്നേരം ആറിനു റോയല്‍ റിയാദ് സോക്കര്‍ ഐബിടെക് ലാന്റേണ്‍ എഫ്സിയേയും ഏഴിന് ജരീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യ, ഇസിയു ലൈന്‍ യുഎഫ്സിയെയും നേരിടും.

നസ്രിയ അല്‍ആസിമ സ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിപ്ളോമാറ്റിക് ഏരിയയ്ക്കു സമീപമുള്ള റിയാദ് ഫുട്ബോള്‍ അക്കാഡമി സ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍