പാരിസ് ഭീകരാക്രമണം: സൂത്രധാരന്‍ അബ്ദുള്‍ ഹമീദിനായുള്ള തിരച്ചിലില്‍ വെടിവയ്പ്
Wednesday, November 18, 2015 1:36 PM IST
പാരിസ്: പാരിസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ ഹമീദിനായുള്ള തിരച്ചില്‍ തുടരുന്നു.

പ്രാന്ത പ്രദേശമായ സെന്റ് ഡെനീസില്‍ ഭീകരര്‍ ഉണ്െടന്നുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് ഇവിടം വളഞ്ഞു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ ഒരു വനിത അടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെടുകയും അഞ്ചു ഭീകരരെ പോലീസ് അറസ്റു ചെയ്യുകയും ചെയ്തു. ഒരു പോലീസ് നായ വെടിവയ്പില്‍ ചത്തു. കൊല്ലപ്പെട്ട വനിത മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അറസ്റ് ചെയ്യപ്പെട്ടവരില്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ ഹമീദ് ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍