ലോംഗ്ഫോര്‍ഡ് സീറോ മലബാര്‍ മാസ് സെന്റര്‍ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു
Wednesday, November 18, 2015 7:36 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ ലോങ്ങ്ഫോര്‍ഡ് മാസ് സെന്റര്‍ (ഛൌൃ ഘമറ്യ' ങമിീൃ ിൌൃശിെഴ വീാല രവമുലഹ , ഋറഴലീൃംവേീംി ,ഇീ.ഘീിഴളീൃറ ) നവംബര്‍ 14-നു ശനിയാഴ്ച അര്‍ദ ക്ളോണ്‍മാക്നോയിസ് ബിഷപ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45നു സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായനച്ചന്റെ അധ്യക്ഷതയില്‍ കുടുംബ സംഗമം ആരംഭിച്ചു. പേപ്പല്‍ പതാകയും കൈകളിലേന്തിയ കുട്ടികള്‍ക്കു നടുവിലൂടെ കേരളത്തനിമയോടെ മുത്തുക്കുടകള്‍കൊണ്ട് അലങ്കരിച്ച ദേവാലയത്തിലേക്ക് എത്തിചേര്‍ന്ന ബിഷപ്പിനെ മോണ്‍. ആന്റണി പെരുമായന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഫാ. ജോസ് ഭരണികുളങ്ങര എല്ലാവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന ആരംഭിച്ചു. മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, അര്‍ദ ക്ളോണ്‍മാക്നോയിസ് ചാന്‍സിലര്‍ ഫാ. മൈക്കിള്‍ ബാനന്‍, മുള്ളിന്ഗര്‍ കത്തീട്രല്‍ അസി.വികാരി ഫാ. ജോസഫ് നൈക്കരക്കുടിയില്‍, എഡ്ജ്വര്‍ത്ത് ടൌണ്‍ ഇടവക വികാരി ഫാ ബെല്‍ഗാന്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു.

കുര്‍ബാന മധ്യേ ബിഷപ് സഭാ മക്കള്‍ക്കു സന്ദേശം നല്‍കി. സഭാകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെയും ,വിശ്വാസികളുടെ വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തത്തെയും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെയും കുറിച്ച് പിതാവ് പ്രത്യേകം പ്രശംസിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ബിഷപ്പിനും , ചാന്‍സിലറിനും കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ബിഷപ് ഫ്രാന്‍സിസ് ഡഫിയുടെ സന്ദര്‍ശനം നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു വലിയ അംഗീകാരമാണെന്നു മോണ്‍സിഞ്ഞോര്‍ അഭിപ്രായപ്പെട്ടു . സഭയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും പിതാവ് വാഗ്ദാനം ചെയ്തു . തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ലോങ്ങ്ഫോര്‍ഡ് മാസ് സെന്റെര്‍ കോ-ഓര്‍ഡിനേറ്റര്‍ ജിജിമോന്‍ മാത്യു പിതാവിന്റെ സന്ദര്‍ശന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . ഋറഴല ംീൃവേീംി രീാാൌിശ്യേ വമഹഹ ല്‍ തയാറാക്കിയിരുന്ന സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍