നവയുഗം അല്‍ ഹസ പൂനിലാവ് നവംബര്‍ 20ന്
Wednesday, November 18, 2015 7:34 AM IST
അല്‍ ഹസ: നവയുഗം സാംസ്കാരിക വേദി അല്‍ ഹസ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 20, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു 'പൂനിലാവ് 2015' എന്ന പേരില്‍ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. പ്രശസ്ത പ്രവാസി സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ പ്രശസ്ത സാമുഹിക സാംസ്കാരിക പ്രവര്‍ത്തകനായ ജോസഫ് അതിരുങ്കല്‍, കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും മലയാള വിഭാഗം ഇസ്ളാമിക പ്രബോഥകനുമായ നാസര്‍ മദനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. പ്രസ്തുത ചടങ്ങില്‍ വച്ചു ജീവകാരുണ്യ പ്രവര്‍ത്തന മികവിന് നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ആദരിക്കും. കൂടാതെ നീണ്ട 24 വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന നവയുഗം അല്‍ ഹസ്സ മേഖലാ സെക്രടറി ബാബു ചോരന് യാത്രയയപ്പ് നല്‍കുന്നു. തുടര്‍ന്നു നവയുഗം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യ കലാപരിപാടികളും അരങ്ങേറും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം