ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ബസ് ട്രിപ്പ് നവംബര്‍ 20ന്
Wednesday, November 18, 2015 7:30 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ 'ബസ് ട്രിപ്പ്' പെന്‍സില്‍വേനിയയിലുള്ള സാന്‍ഡ്സ് കാസിനോവിലേക്ക് നവംബര്‍ 20-നു വെള്ളിയാഴ്ച്ച വൈകിട്ട് 6.30-നു നാനുവെറ്റിലെ കമ്മ്യുട്ടര്‍ പാര്‍ക്കിംഗ് ലോട്ടില്‍നിന്നു പുറപ്പെടുന്നതാണെന്നു പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അറിയിച്ചു.

ശനിയാഴ്ച്ച രാവിലെ അഞ്ചോടുകൂടി തിരികെ എത്തുന്നതാണ്. ജോര്‍ജ് താമരവേലിയും (8453001808) അലക്സ് തോമസും (9144730142 ) കൂടിയാണ് ഈ ഉല്ലാസ യാത്രയുടെ നേതൃത്വം വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി സെക്രട്ടറി അലക്സ് എബ്രഹാമിനെയോ (845) 7294423, പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തെയോ (845) 2701697 വിളിക്കുവാന്‍ താത്പര്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍