തോമസ് ഉണ്ണിയാടനു സ്വീകരണം നല്‍കും
Wednesday, November 18, 2015 7:30 AM IST
ഷിക്കാഗോ: കേരള ഗവണ്‍മെന്റ് മുന്‍ ചീഫ് വിപ്പും, ഇരിഞ്ഞാലക്കുട എംഎല്‍എയും, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ തോമസ് ഉണ്ണിയാടനു പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21-നു ശനിയാഴ്ച വൈകുന്നേരം അഞ്ചിനു ഷിക്കാഗോ ഗ്ളെന്‍വ്യൂവിലുള്ള വിന്റ്ഹാം ഹോട്ടലില്‍ വച്ചു സ്വീകരണം നല്‍കുന്നു.

സ്വീകരണ യോഗത്തില്‍ ഷിക്കാഗോയിലെ വിവിധ രാഷ്ട്രീയ- സാമൂഹിക- സംഘടനാ നേതാക്കള്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്: ജയ്ബു കുളങ്ങര (312 718 6337), സണ്ണി വള്ളിക്കളം (847 722 7598).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം