അധ്യാപികയെ അക്രമിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു
Wednesday, November 18, 2015 7:28 AM IST
നോര്‍ത്ത് കരോളിന: സാന്‍ഫോര്‍ഡ് ബി.റ്റി ബുള്ളക്ക് എലിമെന്ററി സ്കൂള്‍ അധ്യാപികയെ കത്രികകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച ഫസ്റ് ഗ്രേഡ് വിദ്യാര്‍ഥിക്കെതിരേ നോര്‍ത്ത് കരോളിന ജുവനൈല്‍ ജസ്റീസ് കേസെടുത്തതായി ഷെറിഫ് ഓഫീസില്‍നിന്ന് അറിയിച്ചു. പ്രകോപനമൊന്നും ഇല്ലാതെ ടീച്ചറെ കത്രികകൊണ്ടു അക്രമിക്കുകയും, ക്ളാസ് റൂമിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു കംപ്യൂട്ടറുകള്‍ക്ക് കേടുവരുത്തുകയും ചെയ്തതായി ലികൌണ്ടി സ്കൂള്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

മറ്റു കുട്ടികളെ ക്ളാസില്‍ നിന്നും അപകടം കൂടാതെ പുറത്തുകൊണ്ടുപോകുകയും, അക്രമം കാണിച്ച വിദ്യാര്‍ഥിയെ ബന്ധിച്ചു ക്ളാസില്‍നിന്നു നീക്കം ചെയ്തതായും ലി കൌണ്ടി ഷെറീഫ് ഓഫീസും അറിയിച്ചു. വിദ്യാര്‍ഥിയുടെയോ അധ്യാപികയുടെയോ പേര്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തെ കുറിച്ചു സ്കൂള്‍ അധികൃതരും, ഷെറീഫ് ഓഫീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍