പ്രീമിയര്‍ ഡിസ്കൌണ്ട് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു
Tuesday, November 17, 2015 10:18 AM IST
റിയാദ്: ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 25 ശതമാനം വരെ പ്രത്യേക വിലക്കിഴിവ് നേടാന്‍ കഴിയുന്ന പ്രീമിയര്‍ ഡിസ്കൌണ്ട് കാര്‍ഡ് പുറത്തിറക്കി. ഫ്രണ്ട്സ് ക്രിയേഷന്‍സ് നേതൃത്വം നല്‍കുന്ന റിയാദ് കൊമേഴ്സ്യല്‍ സര്‍വീസ് (ആര്‍സിഎസ്) ആണ് പുതിയ സംരംഭം അവതരിപ്പിക്കുന്നത്.

ബത്ഹ റമദ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡിസ്കൌണ്ട് കാര്‍ഡിന്റെ വിതരണോദ്ഘാടനം അര്‍ഷദ് മേച്ചേരിക്കു നല്‍കി അറബ്കോ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കുന്ന പ്രീമിയര്‍ ഡിസ്കൌണ്ട് കാര്‍ഡ് ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വിലക്കിഴിവ് കരസ്ഥമാക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. റിയാദിലെ പ്രമുഖ വ്യവസായ, വാണിജ്യ, സര്‍വീസ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മലബാര്‍ ഗോള്‍ഡ്, സിറ്റി ഫ്ളവര്‍, അറബ് നാഷണല്‍ ബാങ്ക് (വാഹന വായ്പ), ജരീര്‍ ബുക്ക് സ്റോര്‍, ഷിഫ അല്‍ ജസീറ, സഫാ മക്ക, ന്യൂ സഫാ മക്ക, മൈ ഓണ്‍ സ്കൂള്‍ റെഡിമെയ്ഡ്സ്, ഇപോസ്, ഷംസ് പ്രിന്റേഴ്സ്, അതാഫി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസോര്‍ട്ട്, റമാദ് ഹോട്ടല്‍, ടെക് എം സ്ക്വര്‍, ഹാഫ് മൂണ്‍ റസ്ററന്റ്, റഹ്മ ജനറല്‍ ഏജന്‍സി, അറേബ്യന്‍ ഫുഡ് സപ്ളൈ, ക്ളിക് ഓണ്‍, ഡ്രിം കാര്‍ റെന്റല്‍, ഫ്ളവേഴ്സ് ഇന്റീരിയര്‍ ഡക്കറേഷന്‍, അല്‍ ഗസാലി പെര്‍ഫ്യൂംസ്, ഹിബ ഹെര്‍ബല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഉടമകള്‍ക്ക് വിലക്കിഴിവ് ലഭിക്കും.

റിയാദിലെ പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെ ഒന്നാം ഘട്ടത്തില്‍ 25,000 കാര്‍ഡുകള്‍ വിതരണം ചെയ്യും. കൂടുതല്‍ സ്ഥാപനങ്ങളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും.

യോഗത്തില്‍ ആര്‍സിഎസ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബ്ഹാന്‍, ഡോ. പോള്‍ തോമസ്, മൊയ്തീന്‍ കോയ, അന്‍വാസ്, സലിം കളക്കര, വി.ജെ. നസ്റുദ്ദീന്‍, ഡോ. അബ്ദുള്‍ അസീസ്, ബിജു, സൈനുല്‍ ആബിദ്, ഷാജഹാന്‍, മൊയ്തു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുള്ള വല്ലാഞ്ചിറ, ഉബൈദ് എടവണ്ണ, ഷഫീഖ്കിനാലൂര്‍, ജലീല്‍ ആലപ്പുഴ, ജയകൃഷ്ണന്‍, മുജീബ് വണ്ടൂര്‍, ഹാരിസ് ചോല എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ശിവന്‍ സ്വാഗതവും ഷംനാദ് കരുനാഗപ്പളളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍