മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു
Tuesday, November 17, 2015 10:17 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ കീഴില്‍ മെല്‍ബണിലെ അല്‍മായ സംഘടനകളുടെ ഉദ്ഘാടനം മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു.

മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ്, മെല്‍ബണ്‍ ക്നാനായ വിമന്‍സ് അസോസിയേഷന്‍, കെഎല്‍വൈഎല്‍ എന്നീ സംഘടനകകളാണ് സെന്റ് മേരീസ് ക്നാനായ മിഷന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

വിശ്വാസ പരിശീലനത്തിലും പാരമ്പര്യത്തിലും ഊന്നി അല്‍മായ സംഘടനകള്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ വരുംതലമുറയ്ക്ക് ദൈവത്തില്‍ അധിഷ്ടിതമായ ജീവിത ശൈലി രൂപപ്പെടുത്തുവാന്‍ കഴിയൂ എന്ന് മാര്‍ ബോസ്കോ പുത്തൂര്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപറമ്പില്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സോണിയ ജോജി, കെസിവൈഎല്‍ പ്രസിഡന്റ് ജോയല്‍ ജോസഫ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, കെസിവൈഎല്‍ ഓഷ്യാന ചാപ്ളെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, സെക്രട്ടറി ജോ ചാക്കോ മുറിയന്‍മാലിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

യോഗത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കാന്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങള്‍ സംയുക്തമായി നടത്തുവാനും തീരുമാനമായി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍