ഫിലാഡല്‍ഫിയായില്‍ കുടുംബ ശാക്തീകരണ യോഗങ്ങള്‍
Tuesday, November 17, 2015 7:50 AM IST
ഫിലാഡല്‍ഫിയ: ഇന്റര്‍ ഡിനോമിനേഷണല്‍ യോഗങ്ങള്‍ ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ് അവന്യുവിലുള്ള അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നവംബര്‍ 18, 19, 20 തീയതികളില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

കുടുംബ ശാക്തീകരണം എന്ന വിഷയത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണു പ്രധാനമായും യോഗങ്ങളില്‍ നല്‍കുന്നത്. ഐപിസി ഒര്‍ലാന്റോ ചീഫ് പാസ്ററും കൌണ്‍സിലറുമായ റവ. ജേക്കബ് മാത്യു മുഖ്യപ്രാസംഗികനാണ്. ഫാ. എം.കെ. കുര്യാക്കോസ് (വികാരി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്), ഫാ. മോഡയില്‍ ഫിലിപ്പ്, റവ. എം.വി. ഏബ്രഹാം എന്നിവരും സന്ദേശം നല്‍കും.

പ്രത്യേക സംഗീത ശുശ്രൂഷകളോടെ വൈകുന്നേരം ആറിനാണു യോഗങ്ങള്‍ ആരംഭിക്കുക. കുട്ടികള്‍ക്കുള്ള പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: റവ. പി.സി. ചാണ്ടി 215 207 1218, റവ. ജോര്‍ജ് മാത്യു 215 432 8050 സന്തോഷ് ഏബ്രഹാം 215 605 6914.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍