കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികം
Tuesday, November 17, 2015 7:00 AM IST
റിയാദ്: ഫേസ്ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബത്ഹയിലെ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ ആഘോഷപരിപാടികളുടെ മുന്നോടിയായി നടന്ന പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. റഷീദ് അലി കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

ചാരിറ്റി വിംഗ് ചെയര്‍മാന്‍ റാഫി ഊരള്ളൂര്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഇബ്രാഹിം സുബ്ഹാന്‍, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ഷാഹിര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ആര്‍.കെ അബ്ദുല്‍ ഗഫൂര്‍ അഹമദ് സ്വാഗതവും വൈസ് പ്രസിഡന്റ് വിപിന്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രമുഖ ഗായകന്‍ കൊല്ലം ഷാഫി നയിച്ച ഗാനമേള അരങ്ങേറി. പ്രവാസി ഗായകരായ ഹിബ ബഷീര്‍, അഫ്സല്‍ കാപ്പാട് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍