വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഇന്‍വെസ്റ്മെന്റ് ആന്‍ഡ് റിട്ടയര്‍മെന്റ് പ്ളാന്‍ സെമിനാര്‍ 22-ന്
Tuesday, November 17, 2015 6:58 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും മുന്നില്‍ നില്‍ക്കുന്നതുമായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ഇന്‍വെസ്റ്മെന്റ് ആന്‍ഡ് റിട്ടയര്‍മെന്റ് പ്ളാന്‍ സെമിനാര്‍ നവംബര്‍ 22-നു (ഞായറാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ യോങ്കേഴ്സിലുള്ള മുബൈ പാലസ് ഓഡിറ്റോറിയത്തില്‍ നടത്തും. സെമിനാറില്‍ വിവിധ ഇന്‍വെസ്റ്മെന്റ് പ്ളാനുകളെ കുറിച്ചും റിട്ടയര്‍മെന്റ് ഇന്‍വെസ്റ്മെന്റ് എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാമെന്നും ഗൈഡന്‍സ് നല്‍കുകയാണു ലക്ഷ്യം.

സെമിനാറിന്റെ കോര്‍ഡിനേറ്റേഴ്സ് തോമസ് കോശിയും, കൊച്ചുമ്മന്‍ ജേക്കബും ആണ്. ഈ സെമിനാറിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി അവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍