ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ മോഷണം
Monday, November 16, 2015 8:22 AM IST
മസ്കിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന മോഷണത്തില്‍ പള്ളിയില്‍ ഉപയോഗിച്ചുവരുന്ന കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.

മോഷണം സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

പള്ളി പരിസരത്തു സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞതായും ദൃശ്യങ്ങള്‍ പോലീസിനു കൈമാറിയതായും ഭാരവാഹികള്‍ അറിയിച്ചു. ഇതിനു മുമ്പും രണ്ടു തവണം പള്ളിയില്‍ മോഷണം നടന്നിട്ടുണ്ട്.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ മസ്കിറ്റും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് പെട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍