ഫ്രാങ്ക്ഫര്‍ട്ട്: കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ട് വെസ്റിന് ഗ്രാന്‍ഡ് ഹോട്ടലില്‍ റോഡ് ഷോ നടത്തി. ജര്‍മനിയിലെ ക്ഷണിക്കപ്പെട്ട 120 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറിനെ പ്രതിനിധീകരിച്ച് കോണ്‍സുലും ഹെഡ് ഓഫ് ചാന്‍സലറുമായ സുഭാഷ് ചന്ദ്, ഫ്രാങ്ക്ഫര്‍ട്ട് റീജണല്‍ ടൂറിസ്റ് ഓഫീസ് ഡയറക്ടര്‍ റോമാ സിംഗ്, അസിസ്റന്റ് ഡയറക്ടര്‍ രാംകുമാര്‍ വിജയന്, ജിതേന്ദ്ര യാദവ് എന്നിവര്‍ പങ്കെടുത്ത് കേരള ടൂറിസത്തിനു എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു.
കേരളത്തില്‍ നിന്നും എത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടല്‍-റിസോര്‍ട്ട് ഉടമകളും ആയൂര്‍വേദ ഹെല്‍ത്ത് റിസോര്‍ട്ട് ഉടമകളുമായ അബാദ് പ്ളാസാ, ഓള് സീസണ്, കാര്‍മെലിയ ഹെവന്‍, ഈസ്റന്ഡ്, കുമരകം ലേക് റിസോര്‍ട്ട്, പൂവാര്‍ ഐലന്റ്, റാക്സാ കളക്ടീവ്, ടി ആന്റ് യു, തോമസ് ഹോട്ടല്‍സ്, വൈത്തിരി റിസോര്‍ട്ട്, ഇന്റര്‍സൈറ്റ് ടൂര്‍, കേരള വോവേജസ്, കൈരളി ആയുര്‍വേദാ, സീതാറാം ബീച്ച് റിസോര്‍ട്ട്, സോമതീരം ഗ്രൂപ്പ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്ത് തങ്ങളുടെ ഹോട്ടലുകള്‍, സര്‍വീസുകള്‍ എന്നിവ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്തി.
കേരള ടൂറിസം സെക്രട്ടറി കമല വര്‍ധന റാവു ഐഎഎസ് വിഷ്വല്‍ മീഡിയായുടെ സഹായത്തോടെ കേരളത്തിന്റെ മനോഹാരിത അവതരിപ്പിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ പത്താം സ്ഥാനത്തുള്ള കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ ടൂറിസ്റുകളുടെ സ്റാറ്റിക്സും കമല വര്‍ധന റാവു അവതരിപ്പിച്ചു.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍