യുക്മ ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു
Monday, November 16, 2015 8:19 AM IST
ലണ്ടന്‍: യുക്മ ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു. ജൂണിയേഴ്സ്, സുബ്ജൂണിയേഴ്സ്, സീനിയേഴ്സ് വിഭാഗത്തിലാണ് മത്സരങ്ങള്‍. സബ് ജൂണിയേഴ്സ് വിഭാഗത്തില്‍ ഒരു വിഷയം മാത്രമാണ് ഉള്ളത്. ജൂണിയേഴ് വിഭാഗത്തില്‍ രണ്ടു വിഷയങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരു വിഷയമായിരിക്കും തെരഞ്ഞെടുക്കുക. ഇപ്പോള്‍ വിഷയം ലഭിക്കുന്നതിനാല്‍ രണ്ടു വിഷയം തയാറാക്കുവാന്‍ ഏറെ സമയം ലഭിച്ചു എന്നുള്ളതും എടുത്തു പറയാം. അഞ്ചു മിനിട്ടാണ് പ്രസംഗ മത്സരത്തിന്റെ സമയ പരിധി.

സീനിയര്‍ വിഭാഗത്തിനും രണ്ടു മത്സര വിഷയം ഉണ്ടായിരിക്കും. അതില്‍ ഒരു വിഷയം മത്സരത്തിനു തൊട്ടു മുമ്പു നല്‍കുന്നതായിരിക്കും. രണ്ടു വിഷയങ്ങളും നവംബര്‍ 21 നു രാവിലെ നല്‍കുന്നതാണ്.

മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു. കലാകാരന്മാര്‍ക്കും മാതാപിതാക്കള്‍ക്കും വിശാലമായ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

കലാമേളയിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി സജിഷ് ടോം, ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ അറിയിച്ചു.

പ്രസംഗ വിഷയം

സബ് ജൂണിയേഴ്സ്: കുട്ടികളുടെ ചാച്ചാജി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു.

ജൂണിയേഴ്സ്: എന്റെ പ്രിയപ്പെട്ട മലയാള സാഹിത്യകാരന്‍, സാഹിത്യകാരി.

2) ആപ്പുകളും സോഷ്യല്‍ മീഡിയയും ആധുനിക യുവത്വത്തിന്റെ ആത്മ മിത്രങ്ങള്‍.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍