നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജിനും, ആര്‍.എസ് കണ്ണനും സ്വീകരണം
Monday, November 16, 2015 7:16 AM IST
ന്യൂയോര്‍ക്ക്: പ്രവാസികള്‍ക്കായുള്ള നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റിന്റെ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസിനും, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ഡയറക്ടറുമായ ആര്‍.എസ് കണ്ണനും ചൊവ്വാഴ്ച (നവംബര്‍ 17) വൈകിട്ട് ആറരയ്ക്ക് പൌരസ്വീകരണം നല്‍കുന്നു. ക്വീന്‍സിലെ ബല്‍റോസിലുള്ള ടേസ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍ വച്ചാണു സ്വീകരണം (248 യൂണിയന്‍ ടേണ്‍ പൈക്ക്, ബല്‍റോസ്, ന്യൂയോര്‍ക്ക് 11426, ഫോണ്‍ 718 347 3900).

പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ കൂടിക്കാഴ്ച ഉപകരിക്കും. അതുപോലെ ഗവണ്‍മെന്റിന്റെ പ്രവാസികള്‍ക്കായുള്ള പുതിയ പദ്ധതികള്‍ അവര്‍ വിവരിക്കും. കഴിയുന്നത്ര പേര്‍ പങ്കെടുക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. ജോസ് കാനാട്ട് 516 655 4270, പോള്‍ കറുകപ്പള്ളില്‍ 845 553 5671, സ്റാന്‍ലി കളത്തില്‍ 516 318 7175, ഷാജി എഡ്വേര്‍ഡ് 917 439 0563, വിനോദ് കെയാര്‍കെ 516 633 5208, ഡോ. ജേക്കബ് തോമസ് 718 406 2541, അലക്സ് തോമസ് 914 473 0142.