മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ആറാം വാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന്
Sunday, November 15, 2015 6:40 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ ആറാമത് വാര്‍ഷിക ആഘോഷങ്ങളും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിനു (ശനി) നടക്കും.

ടിമ്പര്‍ലി മെത്തോഡിസ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞ് 1.30 ന് ആഘോഷപൂര്‍വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ നാലോളം വൈദികര്‍ സഹകാര്‍മികരാകും.

തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും. സാന്താക്ളോസിന് സ്വീകരണം നല്‍കുന്നതോടെ കലാസന്ധ്യക്ക് തിരി തെളിയും. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറും. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

പരിപാടിയിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍